കൂത്തുപറമ്പ് :കൂത്തു പറമ്പ് ബ്ലോക്ക് മഹിള കോൺഗ്രസിൻ്റെയും ജവഹർ ബാൽ മഞ്ചിൻ്റെയും ആഭിമുഖ്യത്തിൽ പാട്യം പട്ടേൽ സ്മാരക പ്രിയദർശിനി ഓഡിറ്റോറിയത്തിൽ വെച്ച് പ്രസംഗ പരിശിലന ക്ലാസ്സ് നടത്തി. കൂത്തുപറമ്പ് ബ്ലോക്ക് മഹിള കോൺഗ്രസ് പ്രസിഡണ്ട് കെ.കെ. ഗീത ടീച്ചറുടെ അധ്യക്ഷതയിൽ മഹിള കോൺഗ്രസ് ജില്ല പ്രസിഡണ്ട് ശ്രീജ മഠത്തിൽ ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ജില്ല ചെയർമാൻ സി. വി. എ. ജലീൽ മാസ്റ്റർ മുഖ്യഭാഷണം നടത്തി. പാട്യം മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ ,കെ എസ് എസ് പി എ മണ്ഡലം പ്രസിഡണ്ട് കെ പത്മനാഭൻ മാസ്റ്റർ ബ്ലോക്ക് മഹിള കോൺഗ്രസ് വൈസ് പ്രസിഡണ്ട് ജാനു എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വി.ഇ. കുഞ്ഞനന്തൻ പ്രസംഗ പരിശീലന ക്ലാസ് നയിച്ചു. ധർമ്മടം ജവഹർ ബാൽ മഞ്ച് ചീഫ് കോർഡിനേറ്റർ ടി.പി. അശോകൻ മാസ്റ്റർ യോഗ ബോധവൽക്കരണ ക്ലാസ് നടത്തി. മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി ധനിഷ സ്വാഗതവും ട്രഷറർ സതി.പി. നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.