Latest News From Kannur

തലശ്ശേരി നഗരസഭ ദുരന്തനിവാരണ സേന “കൂടെയുണ്ട് കൂടെപ്പിറപ്പായി” പുന:സംഘടിപ്പിച്ചു.

0

തലശ്ശേരി നഗരസഭ കഴിഞ്ഞവർഷം രൂപംകൊടുത്ത ദുരന്തനിവാരണ സേന “കൂടെയുണ്ട് കൂടപ്പിറപ്പായി” പുനസംഘടിപ്പിച്ചു കൂടാതെ പുതുതായി അംഗങ്ങളായവർക്കുള്ള പ്രാഥമിക പരിശീലനവും നൽകി.

തലശ്ശേരി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസിൽ വച്ച് നടന്ന ചടങ്ങു ബഹുമാനപ്പെട്ട നഗരസഭ ചെയർപേഴ്സൺ കെഎം ജമുനാറാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ശ്രീ എം വി ജയരാജൻ
അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി സുരേഷ് കുമാർ. എൻ സ്വാഗതവും തലശ്ശേരി നഗരസഭ ദുരന്തനിവാരണ സേന നോഡൽ ഓഫീസർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.

നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സോമൻ, സ്റ്റേഷൻ ഓഫീസർ വാസത്ത് സി,തലശ്ശേരി നഗരസഭ ദുരന്തനിവാരണ സേന ലീഡർമാരായ കൗൺസിലർ ഷബീർ സി ഒ ടി, വിജേഷ് കെ വി എന്നിവർ സംസാരിച്ചു.

നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി 3ലക്ഷം രൂപയുടെ ഉപകരണങ്ങളും, യൂണിഫോമും വാങ്ങിക്കും. തുടർന്ന് രണ്ടു ദിവസത്തെ ഫയർ ഫോഴ്സ്, പോലീസ്, ഇലട്രിസിറ്റി, ആരോഗ്യ വിഭാഗം എന്നീ വിഭാഗങ്ങളുടെ 2 ദിവസത്തെ പരിശീലനം നൽകുന്നതാണ്.

ഇവർക്ക് ആവശ്യമുള്ള മഴക്കോട്ട് , കുട എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മെയിൻ ബ്രാഞ്ച് തലശ്ശേരി, കല്യാൺ ജ്വല്ലേഴ്‌സ്,
മെട്രോ ഹൈപ്പർ മാർക്കറ്റ്, ഗ്രീൻസ്‌ ഹൈപ്പർ മാർക്കറ്റ്, മെട്രോ ഹോം ഹൈപ്പർമാർക്കറ്റ് എന്നിർ സ്പോൺസർ ചെയ്തു.

കഴിഞ്ഞ വർഷം നല്ല പ്രകടനം കാഴ്ച വെച്ച സിവിൽ ഡിഫൻസ് വോളന്റീർമാരെ ആദരിച്ചു.

ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ദുരന്തനിവാരണ സേനയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. സേനയ്ക്ക് ആവശ്യ മായ തുടർ പരിശീലങ്ങൾ ഇടവേളകളിൽ നൽകുന്നതാണ്.

ഫയർ ആൻഡ് റെസ്ക്യൂ സീനിയർ ഓഫീസർ ജോയ് ക്ലാസുകൾ കൈകാര്യം ചെയ്തു.

Leave A Reply

Your email address will not be published.