Latest News From Kannur

വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം ആരംഭിച്ചു!

0

തലശ്ശേരി:മദ്രസ്സ തഅലീമുൽ അവാം യു.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനം സിനിമ പിന്നണി ഗായകനും മോട്ടിവേറ്ററുമായ എം. മുസ്തഫ മാസ്റ്റർ നിർവഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ശിബിരം ശില്പശാല നടന്നു
ഹെഡ്മാസ്റ്റർ ടി.പി.അബ്ദുൽ സലാം പി അധ്യക്ഷത വഹിച്ചു.
അബ്ദുള്ള ,ബഷീർ എന്നീ അധ്യാപകർ ആശംസകളർപ്പിച്ചു
സംസാരിച്ചു.വിദ്യാർത്ഥികളായ ജാസ്മിൻ സ്വാഗതവും റംസാനിയ നന്ദിയും പറഞ്ഞു.
തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും ഉണ്ടായി.

Leave A Reply

Your email address will not be published.