പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം അഞ്ച്, ആറ് ക്ലാസുളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോര്‍ട്‌സില്‍ പ്രാവീണ്യമുള്ള എസ് സി, എസ് ടി വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് സെലക്ഷന്‍ ട്രയല്‍ നടത്തുന്നു. ജൂലൈ മൂന്നിനഎ#് രാവിലെ എട്ട് മണി മുതല്‍ കോഴിക്കോട് ഫിസിക്കല്‍ എജുക്കേഷന്‍ ഗ്രൗണ്ടിലാണ്‌സെലക്ഷന്‍ ട്രയല്‍. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 7907487322.