കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2022ലെ പി കെ കാളന്‍ പുരസ്‌കാരവും അക്കാദമി അവാര്‍ഡും ജൂലൈ നാലിന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ശിവന്‍കുട്ടി, ജി ആര്‍ അനില്‍ എന്നിവര്‍ മുഖ്യാതിഥികളാകും. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡോ.വി ശിവദാസന്‍ എം പി, എം എല്‍ എ മാരായ പി കെ പ്രശാന്ത്, കെ വി സുമേഷ് എന്നിവരും ഡോ.രാജന്‍ എന്‍ ഖോബ്രഗഡേ, എന്‍ മായ, ഷാജി എന്‍ കരുണ്‍, ഇ പി നാരായണപെരുവണ്ണാന്‍, ഡോ.കോയ കാപ്പാട്, കെ വി കുഞ്ഞിരാമന്‍, പ്രസീത ചാലക്കുടി, അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍, സെക്രട്ടറി എ വി അജയകുമാര്‍ എന്നിവരും സംസാരിക്കും.