തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തുന്ന ബിഎസ്‌സി ഇന്റീരിയര്‍ ഡിസൈനിങ് ആന്റ് ഫര്‍ണിഷിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിവേഴ്‌സിറ്റിയുടെ www.admission.kannuruniversity.ac.in ലൂടെ അപേക്ഷിക്കാം. മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടുക. യോഗ്യത: പ്ലസ്ടു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ അഞ്ച്. ഫോണ്‍: 0497 2835390, 8281574390.