എറണാകുളം ജില്ലയിലെ സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്ഡട്രേഷന്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത സ്ഥിരം ഒഴിവുണ്ട്. ഫസ്റ്റ്ക്ലാസ് ബി ടെക്/ബി ഇ, മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബിരുദം, എം ബി എ(എച്ച് ആര്‍)/പി ജി ഡി എം(റഗുലര്‍ കോഴ്‌സ്), ഒരു അംഗീകൃത വ്യവസായ സ്ഥാപനത്തില്‍ എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും (മാനേജീരിയല്‍ കേഡറില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം) എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള 18-45 നും ഇടയില്‍ പ്രായമുള്ള (ഇളവുകള്‍ അനുവദനീയം) ഉദ്യോഗാര്‍ഥികള്‍ ജൂലൈ 10നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.