വ്യവസായ വകുപ്പിൻ കീഴിൽ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വൈവിദ്ധ്യവൽക്കരണ പദ്ധതിയുടെ ഭാഗമായി ആന്റിസെപ്റ്റിക്സ് ആന്റ് ഡിസിൻഫെക്ടന്റ് മാനുഫാക്ചറിങ് യൂണിറ്റിന്റെ ശിലാസ്ഥാപനം കമ്പനിയുടെ മാനേജിങ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ അദ്ധ്യക്ഷതയിൽ കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ് കണ്ണപുരത്ത് നിർവ്വഹിച്ചു.
ഐ വി ശിവരാമൻ, കെ മോഹനൻ , ശ്രീരാഗ് ബി നമ്പ്യാർ, കെ പി ധന്യ തുടങ്ങിയവർ സംസാരിച്ചു.കണ്ണപുരം യൂണിറ്റിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹാന്റ് വാഷ്, സാനിറ്റൈസർ നിർമ്മാണ യൂണിറ്റിന് പുറമെ ഹാന്റ് റബ്ബ് അടക്കം ആന്റിസെപ്റ്റിക് സൊല്യൂഷൻ – പ്ലസ്സ്, ആന്റിസെപ്റ്റിക് സൊല്യൂഷൻ – ക്ലിയർ, ആന്റിസെപ്റ്റിക് സൊല്യൂഷൻ സൂപ്പർ, തുടങ്ങിയ 15 പുതിയ ഉൽപ്പന്നങ്ങൾ ആണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ആലപ്പുഴയിലെ കെ.എസ്.ഡി.പി യിൽ ഉത്പാദിപ്പിക്കാത്തതും എന്നാൽ വിവിധ ആശുപത്രികളിൽ ആവശ്യമുള്ളതുമായ വിവിധ അണുനശീകരണ ഉത്പന്നങ്ങളാണ് ഈ പദ്ധതിയിലുള്ളത്.
Sign in
Sign in
Recover your password.
A password will be e-mailed to you.