ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂനിറ്റിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നേതൃത്വത്തില്‍ ഒരു വര്‍ഷം തൊഴില്‍ മേളകളിലൂടെ ജോലി ലഭിച്ചത് 645 പേര്‍ക്ക്. 2023-2024 സാമ്പത്തിക വര്‍ഷം 37 തൊഴില്‍ മേളകളാണ് നടത്തിയത്. ജില്ലാ ഓഫീസില്‍ 30 ഉം ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി ഒമ്പതും തൊഴില്‍ മേളകളാണ് സംഘടിപ്പിച്ചത്. എല്ലാ തൊഴില്‍ മേളകളിലുമായി ആകെ 209 കമ്പനികളാണ് തൊഴില്‍ ദാതാക്കളായി എത്തിയത്. ആകെ 3697 തൊഴിലന്വേഷകര്‍ മേളകളില്‍ രജിസ്റ്റര്‍ ചെയ്തു.
ഇതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് വിവിധ തൊഴിലവസരങ്ങളെക്കുറിച്ചുളള അവബോധം ഉണ്ടാക്കാനായി ജില്ലയില്‍ ഈ കാലയളവില്‍ മത്സര പരീക്ഷാ പരിശീലനം, കരിയര്‍ സെമിനാര്‍, പ്രഭാഷണം, കരിയര്‍ എക്സിബിഷന്‍ എന്നീ പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. 33 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കരിയര്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
ജില്ലാ എംപ്ലോയ്മെന്റ് എക്്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂനിറ്റിന്റെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഈ നേട്ടങ്ങള്‍ വിശദീകരിക്കുന്നത്. പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാശന പരിപാടിയില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എസ് സിജു അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ പ്രകാശനം നിര്‍വഹിച്ചു. എംപ്ലോയ്മെന്റ് ഓഫീസര്‍ (വി ജി) രമേശന്‍ കുനിയില്‍, എംപ്ലോയ്മെന്റ് ഓഫീസര്‍ (എസ് ഇ) കെ മുഹമ്മദ് അര്‍ഷാദ്, എംപ്ലോയ്മെന്റ് ഓഫീസര്‍ (പ്ലേസ്മെന്റ്) ജി അബ്ദുള്‍ റഹിം, ജൂനിയര്‍ സൂപ്രണ്ട് കെ കെ അജിത, ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ പി പി പ്രയാഗ്, എംപ്ലോയ്മെന്റ് ഓഫീസര്‍ മിഥുന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.