Latest News From Kannur

സൗന്ദര്യലഹരി തേടിയുള്ള ശ്രീ ശങ്കര ഭഗവത് പാതവീരചരിതം.

0

സൗന്ദര്യലഹരി തേടിയുള്ള ശ്രീ ശങ്കര ഭഗവത് പാതവീരചരിതം. ഇവിടെ ആത്മാന്വേഷണത്തിലൂടെ ഒരു നൃത്തമായി അവതരിപ്പിക്കുകയാണ്. ഒരു യോഗിയുടെ ധ്യാനത്തിൽ നിന്നും ഉദ്ഭൂതമാകുന്ന വെളിച്ചം പ്രപഞ്ചത്തിൽ ലയിക്കും പോലെ ,’ ചിട്ടപ്പെടുത്തുമ്പോൾ
ഒന്നു മാത്രമായിരുന്നു ചിന്ത ഞാൻ എങ്ങനെ വർണ്ണിക്കും ഈ മഹാമായേ.. പ്രപഞ്ചമാതാവിനെ തുടങ്ങുവാനും അവസാനിപ്പിക്കാനും കഴിയില്ല മധ്യത്തിൽ.. മാത്രം ശ്രദ്ധ.. ആത്മീയവും ഭൗതികവും നിഗൂഢവുമായ രഹസ്യവും സൗന്ദര്യവും…
സൗന്ദര്യലഹരി.. അവർണ്ണനീയമായ പ്രപഞ്ചരഹസ്യം സത്യവും മിഥ്യവുമായ ശുദ്ധവും അശുദ്ധവുമായ…
മഹാരഹസ്യം ഉടലിൽ അവാഹിക്കാൻ ഉടലിലൂടെ വർണ്ണിക്കുവാൻ
ഗുരുപരമ്പരകളുടെ അനുഗ്രഹം ഒപ്പമുണ്ടാവണം എന്ന് പ്രാർത്ഥനയോടെ.. സൗന്ദര്യലഹരി എന്ന ബൃഹദ് കാവ്യം സംസാരിക്കുമ്പോൾ
നർത്തകിക്ക് പറയുവാനുള്ളത്,
പ്രപഞ്ചസൃഷ്ടിയെ കുറിച്ചാണ് ‘ ‘പ്രപഞ്ചത്തിന്റെ ശ്വാസവും എന്റെ ശ്വാസവും ഒന്നാണ്; പ്രപഞ്ചത്തിന്റെ ബോധവും എന്റെ ബോധവും ഒന്നു തന്നെയാണ്‌: ‘ പ്രപഞ്ചം എങ്ങനെ ഉണ്ടായി പ്രപഞ്ചത്തിന്റെ അവർണ്ണനീയമായ സൗന്ദര്യത്തെക്കുറിച്ചും നമ്മുടെ ഗ്രഹമായ ഭൂമിയുടെസൃഷ്ടിയെക്കുറിച്ചുംഭൗതികവുംആത്മീയവുമായസഞ്ചാരത്തെക്കുറിച്ചും ഭൂമിയുടെ താളഭാവ വ്യത്യാസങ്ങളെ കുറിച്ചുമെല്ലാംആത്മീയമായും ഭൗതികമായും സംസാരിക്കുകയാണ് ഈ നൃത്തശിൽപ്പം.
മോഹിനിയാട്ടം നൃത്താവിഷ്കാരത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത് ‘ഒരേ സമയം ഹിന്ദുസ്ഥാനിയിലും സോപാനസംഗീതത്തിലുമാണ് സോപാനസംഗീതം പ്രശസ്ത സോപാന സംഗീതജ്ഞനായ ഏലൂർ ബിജുവും , ഹിന്ദുസ്ഥാനി സംഗീതം ഹിന്ദുസ്ഥാനി ഗായികയും സംഗീതസംവിധായകയു മായ നിമിഷ കുറുപ്പത്തും ചെണ്ട ഇടക്കാ കലാമണ്ഡലം അനീഷ് കരിമ്പുഴ, മൃദംഗം വിഗ്നേഷ് കെ. എസ്., തബല രോഹിത്, ഹിന്ദുസ്ഥാനി ‘ഫ്രൂട്ട് ഭദ്രപ്രിയ,വയലിൻ ആദിത്യ അനിൽ എന്നിവരാണ്പിന്നണിയിൽ
പ്രാണാ അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സ് ട്രസ്റ്റിന്റെ രണ്ടാം വാർഷിക വേദിയിൽ ഗുരുവായൂർ മേൽപ്പത്തൂർഓഡിറ്റോറിയത്തിൽ മെയ് 26 ന് വൈകുന്നേരം 5. മണിക്ക് സൗന്ദര്യലഹരി വേദിയിലെത്തും.
എല്ലാ പ്രിയപ്പെട്ടവരെയും സ്വാഗതം ചെയ്യുന്നു. 🙏
നന്ദി…
മണിമേഖല..

Leave A Reply

Your email address will not be published.