Latest News From Kannur

പ്രാണാ അക്കാദമി രണ്ടാം വാർഷികാഘോഷം 26 ന് ഗുരുവായൂരിൽ

0

 ഗുരുവായൂർ : പ്രാണാ അക്കാദമി ഓഫ് പെർഫോമിങ്ങ് ആർട്സ് രണ്ടാം വാർഷികാഘോഷം 26 ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കും.
വൈകിട്ട് 4.30 മുതൽ 7 മണി വരെ മോഹിനിയാട്ടം ഹിന്ദുസ്ഥാനി സോപാന സംഗീത സമന്വയം – സൗന്ദര്യ ലഹരി – അരങ്ങേറും. ചടങ്ങിൽ വെച്ച് പ്രാണാ പുരസ്കാരങ്ങളും സമ്മാനിക്കും. നിത്യകല്യാണി പുരസ്കാരം ഡോ. കലാമണ്ഡലം സുഗന്ധി പ്രഭുവിന് നൽകും. ഗുരുകലാ വിജയൻ , ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർ , കലാമണ്ഡലം അനീഷ് എന്നിവരെ ആദരിക്കും. സന്തോഷ് കൈലാസ് സോപാനം , മട്ടന്നൂർ ശ്രീകാന്ത് , മട്ടന്നൂർ ശ്രീരാജ് , ഇടയാർ ബ്രദേർസ് ശങ്കരൻ നമ്പൂതിരി , മനോജ് നമ്പൂതിരി , കലാമണ്ഡലം അഭിഷേക് മാരാർ എന്നിവർക്ക് പുരസ്കാരങ്ങൾ സമർപ്പിക്കും. മോഹിനിയാട്ടം അരങ്ങേറ്റം നടക്കും. കലാശ്രീ യജുമ സജീവൻ , മുരളി മുഴക്കുന്നു ,രഞ്ചു മാരാർ എന്നിവർക്ക് പ്രാണായുടെ സ്നേഹാദരവ് സമർപ്പിക്കും.

Leave A Reply

Your email address will not be published.