തലശ്ശേരി: പാട്യം ഗവ.ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ വി.കെ.സുധിമാസ്റ്ററുടെ വിരമിക്കലോടനുബന്ധിച്ച് അദ്ദേഹം തലശ്ശേരി നവരത്‌ന ഇൻ – ഓഡിറ്റോറിയത്തിൽ ഒരുക്കിയ സ്നേഹ സായാഹ്നം കൂട്ടായ്മയിലും സായാഹ്‌നവിരുന്നിലും അഞ്ഞൂറോളം പേർ പങ്കെടുത്തു. കഴിഞ്ഞ മാസം വരെ ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി സേവനം ചെയ്ത് ഹയർ സെക്കന്ററി പ്രിൻസിപ്പൽ തസ്തികയിലേക്ക് സ്ഥാനക്കയറ്റസ്ഥലംമാറ്റം നേടിയ വി.കെ.സുധി മാസ്റ്റർ മെയ് 31 ന് സർക്കാർ സേവനത്തിൽ നിന്നും വിരമിക്കുന്നു. മുദ്രപത്രം മാസിക മുഖ്യ പത്രാധിപർ വി.ഇ. കുഞ്ഞനന്തന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്നേഹസായാഹ്നം സദസ്സ് കൂത്തുപറമ്പ് എം.എൽ.എ.
കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. മുദ്രപത്രം മാസികയുടെ കോളമിസ്റ്റയായ സുധി മാസ്റ്ററെ കുറിക്കുന്ന ലഘു വിവരണം ഉൾക്കൊള്ളുന്ന മാസികയുടെ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു. കണ്ണൂർ ഡി.ഡി.ഇ . അംബിക എ.പി , തലശ്ശേരി ഡി.ഇ.ഒ ചന്ദ്രിക എൻ.എ,
ഡയറ്റ് പ്രിൻസിപ്പൽ കെ.പ്രേമരാജൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
മുദ്രപത്രം മാസിക ഉപദേശക സമിതി അംഗം ചൂര്യയി ചന്ദ്രൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി.
മുൻ ഡി.ഇ.ഒ. സനകൻ പി , താവക്കര ഗവ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ മണികണ്ഠൻ , ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽമാരായ കെ.സുനിൽ ,സുനിൽ കരിയാടൻ, സുധാകരൻ മാസ്റ്റർ , ബേങ്ക് മേനേജർ രാഘവൻ , തിരുവങ്ങാട് ഗവ.ഹയർ സെക്കന്ററി സ്കൂൾ പി.ഇ.ടി ഷമിൻ കെ.കെ , എക്സൈസ് ഓഫീസർ ശങ്കരനാരായണൻ , കണ്ണവം ഗവ.എൽ.പി.സ്കൂൾ ഹെഡ് മിസ്ട്രസ് അരുണ ടീച്ചർ എന്നിവർ ആശംസാ ഭാഷണം നടത്തി. കൂത്തുപറമ്പ് ഗവ.ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മാസ്റ്റർ കെ. ദിനേശൻ സ്വാഗതവും ചേറ്റംകുന്ന് ഗവ.എൽ.പി.സ്കൂൾ അധ്യാപകൻ കെ.റസാഖ് കൃതജ്ഞതയും പറഞ്ഞു. നിരവധി ഗായികാ ഗായകൻമാർ ഉൾപ്പെടെ ഏറെപ്പേർ പങ്കെടുത്ത കലാപരിപാടികൾ സ്നേഹ സായഹ്നത്തിന് മിഴിവേകി. അദ്ധ്യാപകർ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ കായിക താരങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.