പാനൂർ: മ്യൂസിക്ക് ലവേഴ്സ് പാനൂർ മഹോത്സവത്തിൽ പാനൂർ മേഖലയിലെ കലാ സാഹിത്യ കായിക ജീവകാരുണ്യ രംഗങ്ങളിലെ പ്രതിഭകളെ ആദരിച്ചു.
പ്രശസ്ത സാഹിത്യകാരൻ രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്തു. ഷാജി മോൻ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകരായ പി.പി സുലൈമാൻ ഹാജി, ബേങ്കിൽ ഹനീഫ, സാഹിത്യകാരൻമാരായ ഡോ: ടി.കെ അനിൽകുമാർ, ജയപ്രകാശ് പാനൂർ, ചുമർചിത്രകാരി ബീന ഭാസ്കർ, ലിംക ബുക്ക് ഓഫ് റിക്കോർഡ് നേടിയ ചിത്രകാരൻ കെ.കെ അരുൺ, കായിക പ്രതിഭകളായ വി.കെ സുധി, ജി.രവീന്ദ്രൻ, ഗായികമാരായ ശിവാനി ബി സഞ്ജീവ്, ദേവാജ്ഞന മഹിജൻ, നാടകകലാകാരി എം.കെ കൃഷ്ണേന്ദു എന്നിവരെ ആദരിച്ചു. ജയപ്രകാശ് പാനൂരിൻ്റെ ‘പാൻഡോറ അജ്ഞാതരുടെ പേടകം’ എന്ന പുസ്തകം പ്രകാശനം ചെയ്തു.
കെ.സജിത്ത് സ്വാഗതവും വി.എൻ രൂപേഷ് നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post