മാഹി : മാഹിയെയും മാഹിയിലെ സ്ത്രീകളെയും അപമാനിച്ച തികഞ്ഞ സ്ത്രീവിരുദ്ധനായ പി.സി. ജോർജിനെ കേരളിയ സമൂഹം ഭൃഷ്ട് കൽപ്പിച്ച് നാട് കടത്തണമെന്ന് സാമൂഹികപ്രവർത്തകയും മാഹി താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി അഡീഷണൽ ഡ്യൂട്ടി കൗൺസലുമായ അഡ്വ.എൻ.കെ. സജ്ന ആവശ്യപ്പെട്ടു.
സത്രീ സമൂഹത്തെ അപമാനിച്ച ജോർജിനെതിരെ അധികൃതർ സ്വമേധയാ കേസ് റജിസ്റ്റർ ചെയ്യണം. പൊതു പ്രർത്തകർക്കും നാടിനും പാർട്ടിക്കും അപമാനമായ സ്ത്രീവിരുദ്ധനായ പി.സി. ജോർജ് മയ്യഴി ജനതയോട് മാപ്പ് പറയണം. പൊതു സമൂഹത്തിന് ബാധ്യതയായി മാറുന്ന ജോർജിനെ ബി.ജെ.പി ചുമന്ന് നടക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post