പാനൂർ :പ്രാണിക് ഹീലിംഗ്പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഗുരുവുമായ മാസ്റ്റർ ചൊവാ കോക് സൂയിയുടെ സമാധി ദിനം പാനൂരിലെ പ്രാണിക് ഹീലിംഗ് സെന്റർ ആചരിച്ചു. എല്ലാ പ്രാണിക് ഹീലർമാരും പങ്കെടുത്ത സെൽഫ് ഹീലിംഗും മെഡിറ്റേഷനും പ്രാണിക് ഹീലിംഗ് സെന്ററിൽ വെച്ച് നടന്നു. സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് തിരഞ്ഞെടുത്ത നിർധനരായ കിഡ്‌നി, കേൻസർ രോഗികൾക്ക് ധനസഹായവും ഭക്ഷധാന്യ കിറ്റും വിതരണം ചെയ്തു. ചടങ്ങിൽഎ. യതീന്ദ്രൻ അനുഗ്രഹ ഭാഷണം നടത്തി. ടി. രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഫൗണ്ടേഷൻ ട്രസ്റ്റി രാജു , ഇ സുരേഷ് ബാബു,വി അരവിന്ദൻ , എന്നിവർ ആശംസയർപ്പിച്ചു. ശശിധരൻ പട്ടുവം & പാർട്ടിയുടെ സംഗീത കച്ചേരിയും നടന്നു
Sign in
Sign in
Recover your password.
A password will be e-mailed to you.