തലശ്ശേരി : അധ്യാപകരുടെയും ജീവനക്കാരുടേയും അവകാശങ്ങളും ആനുകൂല്യങ്ങളും സർക്കാർ നിഷേധിക്കുന്നതിനെതിരെ കെ.പി.എസ്.ടി.എ തലശ്ശേരി സൗത്ത് , നോർത്ത് ഉപജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല നടത്തി. 21 ശതമാനം ഡി എ കുടിശ്ശികയായ സംസ്ഥാനത്ത് കേവലം 2 ശതമാനം മാത്രം അനുവദിക്കുയും അതിൻ്റെ 39 മാസത്തെ കുടിശ്ശിക നൽകാതിരിക്കുകയും ചെയ്ത സർക്കാർ ഉത്തരവ് (ഗവ. ഉത്തരവ് നം.17/2024 തീയ്യതി 13-03-2024 ) കത്തിച്ചു കൊണ്ടാണ് പ്രതിഷേധ ജ്വാല നടത്തിയത്. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. രമേശൻ ഉദ്ഘാടനം ചെയ്തു. കെ. ധനരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി.പി. ഹരിലാൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിലർമാരായ കെ. രാജേഷ്, കെ. റസാക്, ജില്ലാ വൈസ് പ്രസിഡൻ്റ് കെ. ഗണേശൻ, ജില്ലാ ജോ. സെക്രട്ടറി എൻ.പി. ദീപ , അരുൺ നാരായൺ , കെ. മധു, അനിത വടവതി എന്നിവർ സംസാരിച്ചു. പി. നിജേഷ് സ്വാഗതവും , കെ. റെനീഷ് നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.