പാനൂർ: സെൻട്രൽ പുത്തൂർ എൽ പി സ്കൂൾ തൊണ്ണൂറ്റി ഒൻപതാം വാർഷികാഘോഷം സംഘടിപ്പിച്ചു .കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ എ പി അംബിക ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡണ്ട് കെ.ഗിജേഷ് അധ്യക്ഷനായി. പ്രധാനധ്യാപിക ടി.കെ.അജിത സ്വാഗതം പറഞ്ഞു.വി.പി.റോഷിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു
എൽ.എസ്.എസ്.വിജയികളെ ചടങ്ങിൽ ആദരിച്ചു. എ പി അംബിക ഉപഹാര സമർപ്പണം നടത്തി. റിട്ടയേഡ് ഡി ഇ.ഒ. സി കെ സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. റിട്ടയേർഡ് എൻ.എസ്-ജി .കമാൻഡോ ശൗര്യ ചക്ര നേടിയ പി.വി.മനേഷ് വിശിഷ്ടാതിഥിയായി .
മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്കാരജേതാവ് ശ്രീനന്ദയെ കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ലത ഉപഹാരം നൽകി ആദരിച്ചു ‘കുയിമ്പിൽ കല്യാണി എൻഡോവ്മെൻറ് വാർഡ് മെമ്പർ ടി. സുജില വിതരണംചെയ്തു. കെ.കെ.ആർ ‘മാസ്റ്റർ എൻ്റോവ്മെൻ്റ് സ്കൂൾ മാനേജർ കെ പുഷ്പ ടീച്ചർ വിതരണം ചെയ്തു.എം.പി.മുകുന്ദൻ മാസ്റ്റർ, സി പുരുഷു മാസ്റ്റർ ,അഡ്വ ഷിജിലാൽ, ചന്ദ്രൻ , കെ വട്ടപ്പറമ്പത്ത്, കെ മുകുന്ദൻ മാസ്റ്റർ
മദർ പിടിഎ പ്രസിഡണ്ട് ഒ.പി.നിമിഷ, സ്റ്റാഫ് സെക്രട്ടറി കെ സുവീൺ,എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അമ്മമാരുടെ നൃത്ത നൃത്യങ്ങളും അരങ്ങേറി
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post