പാനൂർ : അനിരുദ്ധൻ എട്ടുവീട്ടിൽ രചിച്ച 48 കവിതകളും അവയുടെ ചിത്രീകരണ ങ്ങളുമടങ്ങുന്ന പുസ്തകം, മാർച്ച് 7 വ്യാഴാഴ്ച വൈകീട്ട് 3.30 ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം ചെയ്യുന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ,കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പുസ്തകം പ്രകാശനം ചെയ്യും. കെ.പി.മോഹനൻ എം എൽ എ മുഖ്യാതിഥിയായി പങ്കെടുക്കും. പി ഹരീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങും. നാരായണൻ കാവുമ്പായി പുസ്തകപരിചയം നടത്തും. പൊന്ന്യം ചന്ദ്രൻ ചിത്രപരിചയം നടത്തും. കെ.കെ. പവിത്രൻ , ഡോ. വി രാമചന്ദ്രൻ , രാജു കാട്ടുപുനം , ടി.ടി. വേണു ഗോപാൽ , വി പി. ചാത്തു മാസ്റ്റർ , ഒ അശോക് കുമാർ തുടങ്ങിയവർ ആശംസയർപ്പിക്കും.
ഡോ.കെ.വി.ശശിധരൻ സ്വാഗതവും അനിരുദ്ധൻ എട്ടുവീട്ടിൽ നന്ദിയും പറയും.
കാര്യപരിപാടികൾ വിശദീകരിക്കാൻ ചേർന്ന വാർത്താസമ്മേളനത്തിൽഡോ.കെ.വി.ശശിധരൻ ,കെ.വി. മുകുന്ദൻ , എൻ.എം.മണിലാൽ , അനിരുദ്ധൻ എട്ടു വീട്ടിൽ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post