Latest News From Kannur

പൊയിലൂർ മുത്തപ്പൻ മടപ്പുര തിറ മഹോത്സവം

0

പാനൂർ : പൊയിലൂർ മുത്തപ്പൻ മടപ്പുര തിറ മഹോത്സവം മാർച്ച് 6 മുതൽ 11 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 7 ന് ഗണപതി ഹോമം, ശുദ്ധികലശം, കൊടിയേറ്റം, പയംകുറ്റി, സാംസ്ക്കാരിക സമ്മേളനം എന്നിവ നടക്കും. സാംസ്ക്കാരിക സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. 8.30 ന് അന്നദാന മണ്ഡപം, കല്യാണ മണ്ഡപ സമർപ്പണം എന്നിവ നടക്കും. സിനിമാതാരങ്ങളായ ദേവനന്ദ, സൂരജ് സൺ എന്നിവർ പങ്കെടുക്കും. തുടർന്ന് നാട്ടു പൊലിമ പാട്ടരങ്ങ് നടക്കും. 8 ന് 5.30 ന് പയംകുറ്റി, 9 ന് കഴകം തുറക്കൽ, മലയിറക്കൽ, പയംകുറ്റി, തമ്പുരാട്ടി വെള്ളാട്ടം, മടയനൃത്തം, മുത്തപ്പൻ വെള്ളാട്ടം, കോമഡി ഉത്സവം, ഗാനമേള എന്നിവ നടക്കും. 10 ന് തിരുവായുധം എഴുന്നള്ളത്ത്, കലശം, വെള്ളാട്ടം, തുവ്വക്കാരി തെയ്യം, അടിയറ വരവ് 11 ന് തെയ്യം, മുടി പറിക്കൽ ,കളിയാം പാട്ട്, തിരുവപ്പന, താലപ്പൊലി തെയ്യം, അരിച്ചാർത്തൽ, ചോറൂൺ, തുലാഭാരം, പള്ളിവേട്ട, കൊടിയിറക്കൽ എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എൻ. രാഘവൻ സിക്രട്ടരി വി.പി.സുരേന്ദ്രൻ
എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.