പാനൂർ: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മുഴുവൻ വിദ്യാലയങ്ങൾക്കുമുള്ള അലമാരയുടെ വിതരണം ആരംഭിച്ചു. പാനൂർ പി.ആർ.എം.ഹൈസ്കൂൾ, കെ.കെ.വി.എം.സ്കൂൾ, പാനൂർ വെസ്റ്റ് യു.പി, പാനൂർ യു.പി, പാനൂർ ഗവ.എൽ.പി, കണ്ണംവള്ളി എൽ.പി. എന്നീ വിദ്യാലയങ്ങളിലാണ് ആദ്യഘട്ട വിതരണം നടന്നത്. പ്രഥമാധ്യാപകരും വിദ്യാർഥികളും ചേർന്ന് അലമാര ഏറ്റുവാങ്ങി.ജ്യോതിസ് പദ്ധതി കോ-ഓർഡിനേറ്റർ ദിനേശൻ മഠത്തിൽ, ഭാരവാഹികളായ ഡോ.കെ.എം.ചന്ദ്രൻ, ഡോ.കെ.വി.ശശിധരൻ, എൻ.കെ.ജയപ്രസാദ് എന്നിവർ നേതൃത്വം നൽകി. കെ.പി.മോഹനൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് മണ്ഡലത്തിലെ 147 വിദ്യാലയങ്ങൾക്കും അലമാരയും കായികോപകരണങ്ങളും നൽകുന്നത്. വരും ദിവസങ്ങളിൽ മറ്റ് വിദ്യാലയങ്ങൾക്ക് ഇവ എത്തിച്ചു നൽകും.
Sign in
Sign in
Recover your password.
A password will be e-mailed to you.