മാഹി: ഗവൺമെൻ്റ് എൽ പി സ്കൂൾ ചെറുകല്ലായിയുടെ വാർഷിക ദിനം ഫെസ്റ്റ് രംഗോലി ഫ്രെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 10.00 മണി മുതൽ. ഉദ്ഘാടന ചടങ്ങ് വൈകീട്ട് 5.00 നടക്കുന്ന പൊതു സമ്മേളനത്തിൽ പി ടി എ പ്രസിഡൻ്റ് പി പി വിജേഷിൻ്റെ അധ്യക്ഷതയിൽ മാഹി എം.എൽ.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നതാണ്. ചീഫ് എജ്യുക്കേഷൻ ഓഫീസർ എം എം തനൂജ മുഖ്യ ഭാഷണം നടത്തുന്നതാണ്. പി.ഷിജു (എഡിപിസി, സമഗ്ര ശിക്ഷ, മാഹി) ഷോഗിത വിനീത് (മദർ പി.ടി.എ പ്രസിഡൻ്റ്) ടി.പി സുരേഷ് ബാബു (സംഗീതഞ്ജൻ) എന്നിവർ ആശംസയർപ്പിക്കും. പ്രധാന അധ്യാപകൻ കെ മനീഷ് സ്വാഗതവും സ്റ്റാഫ് സിക്രട്ടറി ബി അനുശ്രീ നന്ദിയും പ്രകാശിപ്പിക്കുന്ന ചടങ്ങിൽ പി വിജിന കുമാരി റിപ്പോർട്ട് അവതരിപ്പിക്കും. ഫെസ്റ്റ് രംഗോലിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളാണ് സ്കൂളധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്.