Latest News From Kannur

നിയമവും നമ്മളും ; ക്ലാസ്സ് നടന്നു.

0

തലശ്ശേരി : ചിറക്കര ഗവ. അയ്യലത്ത് യു.പി.സ്കൂൾ 93-ാം വാർഷികാഘോഷത്തിന്റെ മുന്നോടിയായുള്ള നിയമ ബോധവൽക്കരണ ക്ലാസ്സ് നടന്നു. അഡ്വ.കെ.സി. മുഹമ്മദ് ശബീർ നിയമവും നമ്മളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. മദർ പി.ടി.എ.പ്രസിഡണ്ട് പി.ഒ. ആയിഷയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.കെ. മായൻ , നസീർ കരിയാമ്പത്ത് , നൗഫൽ പയേരി , റഷീദ് കരിയാടൻ , മെഹ്ബൂബ് ടി.പി എന്നിവർ പ്രസംഗിച്ചു. എം.വി. വിനോദ് കുമാർ സ്വാഗതവും ലത്തീഫ് എം. കൃതജ്ഞതയും പറഞ്ഞു

Leave A Reply

Your email address will not be published.