പാനൂർ : കടവത്തൂർ ശ്രീ കുറുളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. കൊടിയേറ്റ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ക്ഷേത്ര തിറ മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രസാദ ഊട്ടിനുള്ള പല ചരക്ക് സാധനങ്ങൾ വയലാമ്പ്രോൻ കുടുംബാംഗങ്ങൾ ക്ഷേത്രത്തിന് കൈമാറി. പ്രസാദ ഊട്ടിനുള്ള അരി, ധാന്യങ്ങൾ, പച്ചക്കറികൾ, വെളിച്ചെണ്ണ മുതലായവ കുടുംബാംഗങ്ങൾ ക്ഷേത്രനടയിൽ സമർപ്പിച്ചു. വയലാമ്പ്രോൻ ട്രസ്റ്റ് ചെയർമാൻ പവിത്രൻ, കാരണവർ ആണ്ടി എന്നിവർ ചേർന്ന് സാധനങ്ങൾ ദേവസ്വം ചെയർമാൻ ബാബുവിനു കൈമാറി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാഘവൻ, പ്രജു, പ്രസന്നൻ, ഗിരീഷ്, ബാലകൃഷ്ണൻ, ജിഷ്,ശ്രീജിത്ത്, വത്സൻ, മറ്റു ട്രസ്റ്റ് ഭാരവാഹികളും, കുടുംബാഗങ്ങളും സന്നിഹിതരായിരുന്നു
Sign in
Sign in
Recover your password.
A password will be e-mailed to you.