മാഹി : അപകടം നിത്യ സംഭവം മാഹി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ മദ്ധ്യത്തിലായി സ്ഥാപിച്ച കൊടിമര സ്തുപത്തിൽ വഹന മിടിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കയാണ്. സിവിൽ സ്റ്റേഷനിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായ വാഹനങ്ങൾ കടന്നുപോവേണ്ട വഴിയിൽ മദ്ധ്യത്തിലായാണ് ഈ സ്തൂപം സ്ഥാപിചിട്ടുള്ളത്. മുൻകാലങ്ങളിൽ പ്രവേശനകവാടത്തോടു ചേർന്നു സ്ഥാപിച്ചിട്ടുള്ള ഡിവൈഡർ മതിലിലായിന്നു കൊടിമരം നാട്ടിയിന്നത്. രണ്ടു വർഷം മുന്നെ പുതുതായി സ്ഥാപിച്ച കൊടിമര സ്തൂപമാന്ന് അപകടം വിളിച്ചു വരുത്തുന്നത്.