മാഹി: പുതുച്ചേരി സംസ്ഥാനത്തെ സർക്കാർ/എയിഡഡ് സ്‌കൂളുകളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമർത്ഥരായവിദ്യാർത്ഥികൾക്കും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുമായി നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ വിദ്യാഭ്യാസ മന്ത്രാലയം 16.03.2024 ന് പുതുച്ചേരിയിലെ നാല് റിജ്യണിലും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്നു. നാഷൻൽ മിൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ പുതുച്ചേരി-93, കരയ്ക്കാൽ 23, മാഹി-3, യാനം-6 എന്നിങ്ങനെ 125 വിദ്യാർത്ഥികളെ അവരുടെ മാർക്കിൻ്റെയും രക്ഷിതാക്കളുടെ വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതാണ്. സ്കോളർഷിപ്പിന് അർഹരാവുന്ന ഓരോ റീജ്യണിലെയും വിദ്യാർത്ഥികൾക്ക് ഒമ്പതാം ക്ലാസ് മുതൽ 12ാം ക്ലാസുവരെയുള്ള പഠനത്തിന് വർഷത്തിൽ 12000 രൂപ വീതം കേന്ദ്ര സർക്കാർ നൽകുന്നതാണ്. വിദ്യാർത്ഥികൾ അവരവരുടെ സ്‌കൂൾ മുഖാന്തരം https://schooledn.py.gov.in എന്ന വെബ്സൈറ്റ്റിൽ 20.02.2024 വരെ അപേക്ഷിക്കാവുന്നതാണെന്ന് മാഹി
ചീഫ് എഡ്യൂക്കേഷനൽ ഓഫീസർ അറിയിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.