മാഹി: ബംഗ്ലാദേശിലെ ധാക്കയിൽ വച്ച് ഏപ്രിൽ 16 മുതൽ 19 വരെ നടക്കുന്ന അഞ്ചാമത് സൗത്ത് ഏഷ്യൻ ഫുട്സാൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ നേടി മയ്യഴിയുടെ അഭിമാനമായി മാറിയിരിക്കുകയാണ് പള്ളൂർ മൂന്നങ്ങാടിയിൽ ശ്രീനികേതത്തിൽ ശ്രീജിത്ത് ശ്രീജ ദമ്പതികളുടെ മകൻ പ്രണവ്.എസ്. അഹമ്മദാബാദിൽ വച്ച് നടന്ന ഓൾ ഇന്ത്യ ഫുട്സാൽ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിന്റെ നായകനായിരുന്ന പ്രണവ് ടൂർണമെന്റിലെ 18 ഗോൾ എന്ന മികച്ച സ്കോർ കരസ്ഥമാക്കിയിരുന്നു. നിലവിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർത്ഥിയായ പ്രണവ് പള്ളൂർ വി. എൻ. പുരുഷോത്തമൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. വോളിബോൾ, അത്ലറ്റിക്സ് എന്നീ രംഗത്തും മികവ് തെളിയിച്ചിട്ടുള്ള പ്രണവിന്റെ ഇളയ സഹോദരൻ പ്രത്യുഷും സംസ്ഥാനതലത്തിൽ മെഡലുകൾ നേടിയ കായിക താരമാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.