Latest News From Kannur

ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം. തിറ മഹോത്സവം 2024 ഫിബ്രുവരി 9 മുതൽ 14 വരെ

0

മാഹി: ജീവിത വഴിത്താരകളിൽ ദേശക്കാർക്ക് എന്നും അഭയവും ആശ്രയവും അരുളുന്ന ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി അമ്മയുടെയും ശാസ്തപ്പന്റെയും മറ്റ് ദൈവങ്ങളുടെയും തിരു ഉത്സവം 2024 ഫിബ്ര വരി 9 മുതൽ 14 വരെ (1199 മകരം 26 മുതൽ കുംഭം 1 വരെ) സമുചിതമായി ആഘോഷിക്കുകയാണ്.ഉത്തര മലബാറിലെ കീർത്തികേട്ട ക്ഷേത്രങ്ങളുടെ പട്ടികയിൽ ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതിക്ഷേത്രവും എത്തിനിൽക്കുന്നു. ദൂരദിക്കുകളിൽ നിന്നുപോലും തിരുസന്നിധിയിൽ അണയുന്ന ഭക്തരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണ്. സപ്‌താഹയജ്ഞമടക്ക മുള്ള ക്ഷേത്രത്തിലെ ഇക്കഴിഞ്ഞ മണ്ഡലമഹോത്സവം പൂർവ്വാധികം ഭംഗിയോടെ ഭക്തർക്ക് ആനന്ദവും അതിലേറെ ആത്മസായൂജ്യവും പകർന്നത് ദേശത്തിൻ്റെ ഉണർവിന് മാറ്റുകൂട്ടി. മാസംതോറുമുള്ള ആയില്ല്യം നാൾ ആഘോഷത്തിലെ ഏറിവരുന്ന ഭക്തരുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. ക്ഷേത്രത്തിൽ ശാസ്‌തപ്പൻ്റെ നേർച്ച വെള്ളാട്ടവും നടന്നുവരുന്നു. ക്ഷേത്രത്തിലെ വികസന പ്രവർത്തനങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഓഫീസ് അടങ്ങുന്ന ഷോപ്പിംഗ് കോംപ്ലക്സ് കെട്ടി ത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. പുതുതായി ഒരുക്കിയ വാഹനപാർക്കിംഗ് സൗകര്യവും ഇതിൽപ്പെടുന്നു. മന്ത്രോച്ചാരണങ്ങളും വാദ്യഘോഷാരവങ്ങളും താലപ്പൊലി നാദമേളങ്ങളും കളിയാട്ടങ്ങളും സമ്മേളിക്കുന്ന ചൈതന്യം നിറഞ്ഞ ഉത്സവരാ വുകൾ ഭക്തിസാന്ദ്രമാക്കി ഉജ്ജ്വലമാക്കുവാൻ സമൂഹത്തിൻ്റെ നാനാ തുറകളിലെയും നാട്ടുകാരുടെ നിർലോഭമായ സഹായസഹകരണങ്ങൾ വിനീതമായി അഭ്യർത്ഥിക്കുന്നു. ക്ഷേത്രാചാരങ്ങൾ പാലിച്ച ഉത്സവങ്ങളിൽ സർവ്വാത്മനാ പങ്കെടുത്തും മഹോത്സവത്തിൻ്റെ നല്ല രീതിയിലുള്ള നടത്തിപ്പിന് പൂർണപിന്തുണ പ്രതീക്ഷിച്ചുകൊണ്ട്…

ക്ഷേത്രസമിതിക്ക് വേണ്ടി പ്രസിഡണ്ട്

Leave A Reply

Your email address will not be published.