Latest News From Kannur

പൊങ്കാല സമർപ്പണവും വലിയ ഗുരുതിയും

0

മാഹി:ചാലക്കര ശ്രീവര പ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ പൊങ്കാല സമർപ്പണവും, വലിയ ഗുരുതിയും ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ ഫിബ്രവരി 7 ന് നടക്കും.
തന്ത്രി തെക്കിനിയേടത്ത് തരണ നെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റേയും , മേൽശാന്തി പാലക്കീഴില്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടേയും മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. സന്ധ്യക്ക് 6.30ന് വലിയ ഗുരുതിയും നടക്കും. ഉച്ചക്ക് പ്രസാദ സദ്യയുമുണ്ടാകും. മാർച്ച് 24, 25, 26 തിയ്യതികളിൽ തിറ മഹോത്സവം നടക്കും.

Leave A Reply

Your email address will not be published.