ന്യൂമാഹി : മലബാർ ഗോൾഡ് ആൻ്റ് ഡയമണ്ട്സ്, ഇഖ്റ ഹോസ്പിറ്റൽ, നിഅ്മ വനിതാ എഡ്യൂക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ജീവിതശൈലി രോഗ നിർണയ ക്യാമ്പ് പുന്നോൽ സലഫി സെന്ററിൽ സംഘടിപ്പിച്ചു. ന്യൂമാഹി ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. സഹിന എ. കെ ഉദ്ഘാടനം ചെയ്തു. ഡോ. തീർത്ഥ (ഇഖ്റ ഹോസ്പിറ്റൽ, ബഷീർ (മലബാർ ഗോൾഡ്) നജീബ് കെ.പി, റബീസ് പുന്നോൽ, ശഹദിയ മധുരിമ, ആയിഷ മനോളി എന്നിവർ സംസാരിച്ചു. നൂറോളം ആളുകൾ പങ്കെടുത്ത ക്യാമ്പിന് നാസർ ടി.പി, മൻസൂർ പി.സി, ബഷീർ പി.ടി, നിഹാൽ, ഷബ്‌ന നൗഫൽ, റഹന കെ.പി, സാജിദ കെ.പി എന്നിവർ നേതൃത്വം നൽകി.