പാനൂർ: പാനൂർ ജനമൈത്രീ പോലീസിൻ്റെ മത്സര പരിശീലന പരിപാടിയായ .ഇൻസൈറ്റ് പരിശീലനം വഴി സി.ആർ.പി.എഫിൽ ജോലി നേടിയ എൻ.കെ ജിൻസിക്ക് പാനൂർ പൗരാവലി സ്വീകരണം നൽകി. സി .ആർ.പി.എ ഫിൻ്റെ 262 അംഗ മോട്ടോർ സൈക്കിൾ സാഹസിക പ്രകടന സംഘമായ യശസ്വിനിയിൽ
മോട്ടോർ സൈക്കിൾ സാഹസിക പ്രകടനം ഡൽഹിയിലെ റിപ്പബ്ലിക്ക് ദിന പരേഡിനെ വർണ്ണാഭമാക്കിയിരുന്നു. ബസ് സ്റ്റാൻ്റിൽ നിന്ന് ഹൈസ്ക്കൂൾ ഗ്രൗണ്ടിലേക്ക്ഘോ ഷയാത്രയായി ജിൻസിയെ ആനയിച്ചു.
കെ.പി മോഹനൻ എം.എൽ.എ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ പ്രീത അശോക് അധ്യക്ഷത വഹിച്ചു.ഡി. വൈ.എസ്.പി വി.വി ബെന്നി മുഖ്യാതിഥിയായി. എ.സി.പി കെ.വിനോദ് കുമാർ ഉപഹാരങ്ങൾ നൽകി.
ഡോ: കെ.വി ശശിധരൻ, കെ.പി പ്രവീൺ, കെ.സി വിഷ്ണു എന്നിവർസംസാരിച്ചു.ഇ.ബാബു മാസ്റ്റർ സ്വാഗതവും പി.ദേവദാസ് നന്ദിയും പറഞ്ഞു.ജിൻസി പ്രതിവചനം നടത്തി.
ഘോഷയാത്രക്ക് രാജു കാട്ടുപുനം, കൗൺസിലർമാരായ നസീല കണ്ടിയിൽ, കെ.പി സാവിത്രി,എസ്.ഐ രാജീവൻ ഒതയോത്ത്, വി.സുരേന്ദ്രൻ, കെ.കെ സുധീർ കുമാർ.കെ .പി യൂസഫ്, കെ.കെ ബാലൻ, കെ.പി സാവിത്രി, ഡോ: എം.കെ മധുസൂദനൻ, വി.പി നാണു മാസ്റ്റർ, സജീവ് ഒതയോത്ത് എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post