പാനൂർ : പന്ന്യന്നൂർ പഞ്ചായത്ത് , പന്ന്യന്നൂർ സി ഡി എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കുടുംബശ്രീ കലാകായിക മേള – ചിലങ്ക , നാളെ സമാപിക്കും. രാവിലെ 11 മണിക്ക് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അശോകന്റെ അദ്ധ്യക്ഷതയിൽ ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30 ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.ചമ്പാട് ചോതാവൂർ ഹൈസ്ക്കൂളിൽ 3 വേദികളിലായി കലാ മത്സരങ്ങൾ നടക്കും. മത്സര പരിപാടി രാവിലെ 9.30 ന് തുടങ്ങും.