പാനൂർ : കടവത്തൂർ വിളങ്ങാട് ശ്രീ ഭഗവതീ ക്ഷേത്രം തിറ മഹോത്സവം ഫ്രെബ്രുവരി 4 ഞായറാഴ്ച മുതൽ 6 ചൊവ്വാഴ്ച വരെ നടക്കും. ഉത്സവ ദിനങ്ങളിൽ ക്ഷേത്ര പൂജാ ചടങ്ങുകൾക്ക് പുറമെ ഉത്സവ പരിപാടികളുമുണ്ടാവും.
4 ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും . 5 ന് തിങ്കളാഴ്ച ആരാധനാ മൂർത്തികളുടെ വെള്ളാട്ടം നടക്കും. 6 ന് ചൊവ്വാഴ്ച ഗുളികൻ , കുട്ടിച്ചാത്തൻ , വേട്ടക്കൊരുമകൻ, ഘണ്‌ഠാകർണൻ , വസൂരിമാല , വിഷ്ണുമൂർത്തി , ഭഗവതീ എന്നീ ദേവീദേവൻമാരുടെ തിറയാട്ടം നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post