പാനൂർ : 2022 ജൂൺ മാസം പ്രവർത്തനമാരംഭിച്ച പാനൂർ നൂക്ലിയസ് ഹോസ്‌പിറ്റൽ രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ അവസരത്തിൽ പാനൂർ ന്യൂക്ലിയസ് ഹോസ്‌പിറ്റൽ കാർഡിയോളജി വിഭാഗം അത്യാധുനിക സൌകര്യങ്ങളോട് കൂടി വിപുലീകരിക്കുകയാണ്. എക്കോ, ടി.എം.ടി സൌകര്യങ്ങളോട് കൂടിയ കാർഡിയോളജി വിഭാഗം 2024 ഫെബ്രുവരി 04 -ാം തിയ്യതി രാവിലെ 10 മണിക്ക്, കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കാർഡിയോളജി വിഭാഗത്തിലെ പ്രശസ്‌തരായ ഡോക്ടർമാരുടെ സേവനം ഇനി പാനൂർ ന്യൂക്ലിയസ് ഹോസ്‌പിറ്റലിൽ ലഭ്യമാണ്. കാർഡിയോളജി വിഭാഗത്തിൽ പ്രശസ്തരായ കോഴിക്കോട് മെയ്ത ഹോസ്‌പിറ്റലിലെ ഡോ. ഷാജുദ്ദീൻ കായക്കൽ, ഡോ. മുഹമ്മദ് റാഫി, തലശ്ശേരി ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്‌പിറ്റലിലെ ഡോ. രഞ്ജിത്ത്. കെ, തലശ്ശേരി കൊടുവള്ളി കോ- ഓപ്പറേറ്റീവ് ഹോസ്‌പിറ്റലിലെ ഡോ. ശ്രീകുമാർ, ഡോ. ശ്രീജിത്ത് വളപ്പിൽ,എന്നീ ഡോക്ടർമാരുടെ സേവനം പാനൂർ നൂക്ലിയസ് ഹോസ്‌പിറ്റലിൽ
ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ന്യൂക്ലിയസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ചെയ്യുന്നുണ്ട്.വാർത്താ സമ്മേളനത്തിൽ നദീർ ടി , നബീൽ സി.കെ , അശോകൻ വി എന്നിവർ പങ്കെടുത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post