Latest News From Kannur

ഗ്രാമോത്സവം 2023 – 24 ഇന്ന് തുടങ്ങും

0

പാനൂർ : പുത്തൂർ കുണ്ടങ്കര വയൽ ശ്രീ നാരായണ സാംസ്കാരിക കേന്ദ്രത്തിന്റെയും സ്പോർട്ടിങ്ങ് ഫൈറ്റേർസ് ആർട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റേയും ആഭിമുഖ്യത്തിൽ ഗ്രാമോത്സവം 2023 – 24 എന്ന പേരിൽ വാർഷികാഘോഷം സംഘടിപ്പിക്കുന്നു.
ഇന്ന് വൈകിട്ട് 6 മണിക്ക് സാംസ്കാരിക സമ്മേളനം കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യും. രാത്രി 8 മണിക്ക് നൃത്തസന്ധ്യ അരങ്ങേറും. വിവിധ കലാപരിപാടികൾ നടക്കും. രണ്ടാം ദിനമായ ഫെബ്രുവരി 4 ഞായറാഴ്ച വൈകിട്ട് 4.30 ന് യു.പി , എച്ച്.എസ്. വിഭാഗം കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തും. 6.30 ന് ചിത്രകാര സംഗമത്തിൽ പ്രശസ്ത ചിത്രകാരന്മാർ പങ്കെടുക്കും. രാത്രി 8 മണിക്ക് കരോക്കെ നൈറ്റ്, 9 മണിക്ക് മെഗാഷോ എന്നിവയുമുണ്ടാകും. ഗ്രാമോത്സവ പരിപാടികൾ വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിൽ എം.എം. നാണു , പി.കെ. തിലകൻ , കെ. പി.പ്രശാന്ത് , പ്രിനോബ് കെ. , എം.എം. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
l

Leave A Reply

Your email address will not be published.