കണ്ണൂര്‍: തലശ്ശേരി താലൂക്കിലെ കാഞ്ഞിലേരി ശ്രീ മഹാവിഷ്ണു ക്ഷേത്രം, കൊടോളിപ്രം ചുഴലി ഭഗവതി ക്ഷേത്രം, ശ്രീ തില്ലങ്കേരി ശിവക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റായ www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി ഒമ്പതിന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.