പൊയിലൂർ: ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠനും മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറിയുമായിരിക്കെ സമാധി പ്രാപിച്ച ശ്രീമദ് അസ്പർശാനന്ദ സ്വാമികളുടെ അനുസ്മരണ യോഗം പൊയിലൂർ ശ്രീനാരായണമഠം ഭരണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
മുപ്പത് വർഷങ്ങൾക്ക് മുമ്പ് പൊയിലൂർ ശ്രീനാരായണ മഠത്തിലെ ഗുരുദേവ പ്രതിമാ പ്രതിഷ്ഠാപനത്തിന് ആദ്യമായി ഈ പ്രദേശത്ത് എത്തിയ സ്വാമികൾക്ക് പിന്നീടിങ്ങോട്ട് മഠവുമായും പ്രദേശവാസികളുമായും സുദൃഢമായ ഹൃദയ ബന്ധമുണ്ടായിരുന്നു.. മഠത്തിൻ്റെ വാർഷികാഘോഷങ്ങളിലും ഗുരുജയന്തിദിനങ്ങളിലുമായി സ്വാമി അസ്പർശാനന്ദ പലതവണ ഇവിടെയെത്തിയിട്ടുണ്ട്. പൊയിലൂരിൽ നിന്നുള്ള ഗുരുഭക്തരെ വിശ്വഗാജി മഠത്തിലേക്ക് ക്ഷണിച്ച് കൊണ്ടുപോവുകയും അവിടുത്തെ പരിപാടികളിൽ പങ്കെടുപ്പിക്കുകയും ചെയ്തുപോന്നു. സ്വാമിയുടെ ആകസ്മിക വിയോഗം ഗുരുഭക്തർക്കും ഗുരുദേവ പ്രചരണപ്രവർത്തനങ്ങൾക്കും കനത്ത നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. അനുസ്മരണ സമ്മേളനം ശിവഗിരി മഠത്തിലെ ശ്രീമദ് അംബികാനന്ദസ്വാമികൾ ഉദ്ഘാടനം ചെയ്തു. മഠം പ്രസിഡണ്ട് രവീന്ദ്രൻ പൊയിലൂർ അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ , സി.ടി അജയകുമാർ ( ജോ:റജിസ്ട്രാർ ഗുരുധർമ്മ പ്രചരണ സഭ) സി.കെ സുനിൽകുമാർ (ജില്ലാ പ്രസിഡണ്ട് ഗുരു ധർമ്മ പ്രചരണ സഭ) കെ.കെ ദിനേശൻ മാസ്റ്റർ ( കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട്, ഗുരുധർമ്മ പ്രചരണ സഭ) പി. കെ. സജീവൻ (സെക്രട്ടറി, മഠം ഭരണസമിതി)പി നാണു (വൈസ് പ്രസിഡണ്ട്) എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മഠം ട്രഷറർ ടി.പി അശോകൻ സ്വാഗതവും ഭരണസമിതി അംഗം മനോജ് കല്ലായി നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post