മാഹി : വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പുതുച്ചേരി കൃഷി മന്ത്രി തേനി ജയകുമാർ 19 ന് കാലത്ത് മാഹിയിൽ എത്തുമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെറുകല്ലായിയിൽ കൃഷി വകുപ്പിൻ്റെ കീഴിലുള്ള രണ്ട് ഏക്കർ സ്ഥലത്ത് നഴ്സറി ഫാം ഉദ്ഘാടനം, പള്ളൂർ നഴ്സസ് കോട്ടേർസ് കോമ്പൗണ്ടിൽ മൃഗാശുപത്രിയുടെ ഉദ്ഘാടനം, നഗരസഭ പുതുക്കിപ്പണിത ധർമ്മശാലാ കെട്ടിടത്തിൻ്റെ താക്കോൽ ദാനം എന്നിവ മന്ത്രി നിർവ്വഹിക്കും. പി.ആർ.ടി.സി.യുടെ രണ്ട് മാഹി – പുതുച്ചേരി ദീർഘദൂര ബസ്സുകൾ ജനുവരി മാസാവസാനത്തോടെ റോഡിലിറങ്ങുമെന്നും, ഭക്ഷ്യ സുരക്ഷാ പദ്ധതിയിൽ ഇപ്പോൾ 1216 കാർഡ് ഉടമകളെ ഉൾപ്പെടുത്താനായിട്ടുണ്ടെന്നും റീ എൻക്വയറി നടത്തി അർഹരായ കൂടുതൽ പേരെ ഉൾപ്പെടുത്തുന്നതാണെന്നും നിലവിലുള്ള ശ്മശാനം ആധുനീക രീതിയിൽ നവീകരിച്ച് വാതക ശ്മശാനമാക്കി മാറ്റി, ഈ മാസാവസാനത്തോടെ കമ്മീഷൻ ചെയ്യും.33 മുൻസിപ്പൽ റോഡുകളുടെ നവീകരണം മാർച്ച് മാസത്തോടെ പൂർത്തിയാക്കും. ദേശീയപാത പൂഴിത്തല മുതൽ മാഹി പാലം വരെ റീ ടാർ ചെയ്യാനുള്ള പ്രവർത്തനവും മാർച്ച് മാസത്തോടെ പൂർത്തിയാകും. ഹൈസ്ക്കൂൾ/ ഹയർ സെക്കൻഡറി അദ്ധ്യാപക നിയമനത്തിൻ്റെ നോട്ടിഫിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. നിയമനം ഉടൻ നടക്കും. മാഹി മേഖലയിലെ സ്കൂൾ ഗ്രൗണ്ടുകളുടെ നവീകരണത്തിന് അഞ്ച് കോടി രൂപ ലഭ്യമായിട്ടുണ്ടെന്ന് എം എൽ എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.