മാഹി: മാഹിയിലെ എക്സൽ പബ്ലിക് സ്കൂളിന്റെ വാർഷിക ദിനമായ ‘സമർപ്പൺ’ 2024 ജനുവരി 18, 19 തീയതികളിൽ നടക്കും. ആദ്യ ദിവസമായ ജനുവരി 18 ന് രാവിലെ 10.30 ന് മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശ്രീ ശിവരാജ് മീണ സ്കൂൾ ദിനം ഉദ്ഘാടനം ചെയ്യും. ശ്രീ.പി.മോഹൻ എഫ്.സി.എ, ചെയർമാൻ, ജി.കെ. മെമ്മോറിയൽ എജ്യുക്കേഷൻ ട്രസ്റ്റ് അധ്യക്ഷത വഹിക്കും. മാഹി മുഖ്യ വിദ്യാഭ്യാസ ഓഫീസർ ശ്രീ.പി.പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിദ്യാർഥികൾ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ നടക്കും. വാർഷിക ദിനത്തിന്റെ രണ്ടാം ദിവസമായ ജനുവരി 19-ന് സ്‌കൂൾ ദിന സന്ദേശം പുതുച്ചേരിയുടെ ബഹുമാനപ്പെട്ട കൃഷി, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി നൽകും . ശ്രീ.പി.മോഹൻ, എഫ്.സി.എ, ചെയർമാൻ, ജി കെ മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പത്മശ്രീ എസ്.ആർ.ഡി പ്രസാദ് ഗുരുക്കൾ, ചീഫ് ഇൻസ്ട്രക്ടർ ശ്രീ ഭരത് കളരി മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിനു ശേഷം കണ്ണൂർ ശ്രീ ഭരത് കളരിയുടെ കളരിപ്പയറ്റ് പ്രദർശനം, വിദ്യാർഥികളുടെ സാംസ്കാരിക പരിപാടി എന്നിവ നടക്കും.