മാഹി: പലസ്ഥലങ്ങളിലായി താമസിച്ചുവരുന്ന വ്യാജ കൈനോട്ടക്കാരനായി ജോലി ചെയ്തുവരുകയും മോഷണം പോലുള്ള കുറ്റം ചെയ്യുന്ന മുഹമ്മദ് ഇഖ്ബാൽ എന്ന മനു എന്ന പട്ടരു മനു എന്ന ശിവശങ്കർ 61 വയസ്സ് S/o ബീരാൻ വട്ടപ്പള്ളി ഹൗസ്, കാരക്കോട്, കാഞ്ഞങ്ങാട്, കാസർകോട് ജില്ല എന്നയാളെ ആൾമാറാട്ടം നടത്തി കെട്ടിച്ചമച്ച പീഡന കഥയുമായി വന്നു തൻറെ കുടെയുള്ള സഹായിയായ സ്ത്രീയെ കൊണ്ട് വ്യാജ പരാതി കൊടുപ്പിച്ച് പണം തട്ടാൻ ശ്രമിച്ചതിന് പ്രതിയെ മാഹി പോലീസ് അറസ്റ്റ് ചെയ്തു. പല സ്ഥലങ്ങളിലായി നിരവധി പേരുകളിലാണ് രേഖകളിൽ ഇയാൾ അറിയപ്പെടുന്നത് സൂര്യനാരായണൻ, മനു ബാബു, വിഷ്ണു, ജയപ്രകാശ് ,മനോജ് പല്ലം തുടങ്ങിയ പേരും ഇയാൾക്ക് ഉണ്ട് . മോഷണം നടത്തി പിടിക്കപ്പെട്ടാൽ വ്യാജ മേൽവിലാസവും , പേരും നൽക്കുകയാണ് ഇയാളുടെ പ്രത്യേകത. കഴിഞ്ഞ കുറച്ച് ദിവസം മുൻപ് മാഹിയിലെ ഒരു ലോഡ്ജിൽ മുറിയെടുക്കുകയും അവിടെ മൂന്ന് ദിവസം താമസിക്കുകയും ഭാര്യയെന്ന വ്യാജേന കുടെ വന്ന സ്ത്രീയെ റൂംബോയ് പീഡിപ്പിച്ചതായി മാഹി പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്നും ലോഡ്ജ് ഉടമയിൽ നിന്നും പണം തട്ടാൻ വേണ്ടിയുള്ള സൂത്രമാണെന്ന് മേൽപ്പറഞ്ഞ പരാതിക്കാരായ സ്ത്രീയുടെ കൂടെ വന്ന ആൾ പോക്കറ്റടിക്കാരൻ ആണെന്നും കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം കണ്ടെത്തുകയായിരുന്നു. ശിവശങ്കരൻ എന്നയാൾ സ്ത്രീയുടെ ഭർത്താവ് അല്ല എന്നും സ്ത്രീയുടെ യഥാർത്ഥ ഭർത്താവിനെ കഴിഞ്ഞ കുറച്ചുകാലമായി കാണാനില്ല എന്നും രക്ഷകൻ എന്ന വ്യാജേന സ്ത്രീയോട് അടുപ്പം കാണിച്ച് ഭയപ്പെടുത്തിയും മാനസികമായി ശാരീരികമായും പീഡിപ്പിക്കുകയും ചെയ്ത് തന്റെ കാര്യങ്ങൾക്ക് ഉപയോഗിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. ഈ സ്ത്രീയെ ഉപയോഗിച്ച് പണം തട്ടാൻ വേണ്ടി സമാനമായ ഇത്തരത്തിലുള്ള പരാതികൾ മുൻപും ചില സ്ഥങ്ങളിൽ കൊടുക്കുകയും ചെയ്തതായും പോലീസിന് അന്വേഷണത്തിൽ മനസ്സിലാക്കുകയും ശിവശങ്കരനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത് കേരളത്തിലെ മിക്ക ജില്ലകളിലും ഇയാൾക്കെതിരെ മോഷണ കേസുകൾ ഉണ്ട് . ചില കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. വ്യാജ പരാതി നൽകി പണം തട്ടാൻ ഉണ്ടാക്കിയ ഈ പീഡനക്കേസ് ആസൂത്രണമായി നടത്തിയതാണെന്നും പോലീസിന്റെ ശരിയായ സത്യസന്ധമായ അന്വേഷണത്തിൽ പൊളിയുകയായിരുന്നു . മാഹി സൂപ്രണ്ട് ഓഫ്പോലീസ് രാജശങ്കർ വെള്ളട്ട് നൽകിയ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പരാതിയുടെ ചുരുൾ അഴിഞ്ഞത്. വിവിധ പേരുകളിൽ അറിയപ്പെടുന്ന ഇയാൾക്ക് കേരളത്തിലെ വിവിധ ജില്ലകളായ കണ്ണൂർ ,കാസർകോട് , തൃശ്ശൂർ, എറണാകുളം , ആലുവ, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ പേരുകളിലായി നിരവധി കേസുകൾ ഉണ്ട് . സ്ഥിരം മദ്യപാനിയായ ഇയാൾ പരാതികാരിയായ സ്ത്രീയെ നിരവധി തവണ ഉപദ്രവിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു. പോലീസിന്റെ വ്യക്തമായ അന്വേഷണം കാരണമാണ് നിരപരാധിയായ റൂം ബോയ് രക്ഷപ്പെട്ടത് . സി സി ടി വിയും , ഫിംഗർ . പ്രിന്റും മറ്റും കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പോക്കറ്റടികാരനെ അറസ്റ്റിലാക്കിയത്. മാഹി എസ് ഐ സി വി റെനിൽ കുമാർ , ക്രൈം സ്വാഡ് അംഗങ്ങളായ എ എസ് ഐ കിഷോർ കുമാർ , ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ്, കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ , എ എസ് ഐ സുനിൽ കുമാർ , ബീന പി , ഹെഡ് കോൺസ്റ്റബിൾ വിനീഷ് കുമാർ , പ്രവീൺ കെ , അഭിലാഷ് തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ മാഹി കോടതി റിമാൻഡ് ചെയ്തു.