പാനൂർ: കണ്ണൂരിൻ്റെ വിജയക്കുതിപ്പിന് കരുത്തേകി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. കൊല്ലത്ത് നടന്ന അറുപത്തി രണ്ടാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി ജില്ലയിലെ മികച്ച വിദ്യാലയമായി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മാറി. എച്ച്.എസ്.എസ് വിഭാഗത്തിൽ 12 ജനങ്ങളിൽ 46 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ ഒൻപത് ഇനങ്ങളിൽ 57 കുട്ടികളുമാണ് മത്സരരംഗത്ത് മാറ്റുരച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ വട്ടപ്പാട്ട്, ദഫ് മുട്ട്,ചവിട്ടുനാടകം, അറബി സംഘഗാനം, ഉർദുസംഘഗാനം, തിരുവാതിര, ഉപന്യാസം മലയാളം, ഓട്ടൻ തുള്ളൽ എന്നീ ഇനങ്ങളുംഹയർസെക്കൻഡറി വിഭാഗത്തിൽ വട്ടപ്പാട്ട്, വഞ്ചിപ്പാട്ട്, പരിചമുട്ട്, ചവിട്ടുനാടകം, സംസ്കൃതം പദ്യം, അക്ഷര ശ്ലോകം,മോണോ ആക്ട്, ട്രിപ്പിൾ ജാസ്,
ഉറുദു കവിതാരചന, അറബിക് ഉപന്യാസം,
സംസ്കൃതം കഥാരചന, സംസ്കൃതം പദ്യം ചൊല്ലൽ, മിമിക്രി എന്നീ ഇനങ്ങളിലുമാണ് രാജീവ് ഗാന്ധി സ്കൂളിലെ പ്രതിഭകൾ മത്സരിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post