കൊല്ലം : കൗമാര കലയുടെ വശ്യമോഹന ചുവടുകളും, താളമേളങ്ങളും കുറിക്ക് കൊള്ളുന്ന വാക്കുകളും നിറഞ്ഞ രചനയുടെയും സർഗ്ഗാത്മകതയുകയും രാപ്പകലുകള്‍ക്കൊടുവിൽ കലാമഹോത്സവത്തിന് തിരശീല താഴ്ന്നപ്പോള്‍ കലാകിരീടം കണ്ണൂരുകാർക്ക്. 62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് കണ്ണൂര്‍ സ്വന്തമാക്കി. 952 പോയിന്‍റ് നേടിയാണ് കണ്ണൂര്‍ ജേതാക്കളായത്. സമാപനദിനമായ ഇന്ന് രാവിലെ മുതല്‍ മുന്നിട്ടുനിന്ന കോഴിക്കോടിനെ പിന്നിലാക്കിയാണ് കണ്ണൂർ കുതിച്ചത്.കോഴിക്കോടിന് 949ഉം മൂന്നാമതുള്ള പാലക്കാടിന് 938 പോയിന്‍റുമാണുള്ളത്. കണ്ണൂരിന്‍റെ നാലാം കിരീടമാണിത്. തൃശൂര്‍ 925, മലപ്പുറം 913, കൊല്ലം 910, എറണാകുളം 899, തിരുവനന്തപുരം 870, ആലപ്പുഴ 852, കാസര്‍കോട് 846, കോട്ടയം 837, വയനാട് 813, പത്തനംതിട്ട 774, ഇടുക്കി 730 എന്നിങ്ങനെയാണ് പോയിന്‍റ് നില. 445 പോയിന്‍റുമായി ഹൈസ്കൂള്‍ വിഭാഗത്തിലും 507 പോയിന്‍റുമായി ഹയര്‍ സെക്കൻഡറി വിഭാഗത്തിലും കണ്ണൂര്‍ ജില്ലയാണ് മുന്നില്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.