Latest News From Kannur

സുധി മാസ്റ്റർക്ക് സ്പോർട്സ് ഫോറം കണ്ണൂരിന്റെ ആദരം

0

തലശ്ശേരി: മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ് സംഘാടകനും കയിക താരവുമായ ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.കെ.സുധി മാസ്റ്ററെ സ്പോർട്സ് ഫോറം കണ്ണൂർ ആദരിച്ചു. വെറ്ററൻ കായിക രംഗത്തെ മികച്ച സംഘാടകൻ, മികച്ച കായിക താരം എന്ന നിലയിലുള്ള പ്രകടനത്തിനാണ് ആദരവ് ഏർപ്പെടുത്തിയത്. ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക്‌ മത്സര വിജയിയും, സിവിൽ സർവ്വീസ് കായികമേളയിൽ വർഷങ്ങളായി സംസ്ഥാന ദേശീയ തല ജേതാവും, ദീർഘകാലം കേരള സ്കൂൾ കായികമേളയിൽ അദ്ധ്യാപകരുടെ ഓട്ടമത്സരത്തിൽ വിജയിയുമാണ് അദ്ദേഹം. തലശ്ശേരിയിൽ വച്ച് നടന്ന ചടങ്ങിൽ സ്പോർട്സ് ഫോറം വൈസ് പ്രസിഡണ്ടും വേൾഡ് ബോക്സിങ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവു ജിവി രാജ അവാർഡ് വിന്നറുമായ കെ.സി. ലേഖ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു, പൊന്നാടയും ഉപഹാരവും നൽകി സുധി മാസ്റ്ററെ ആദരിച്ചു. അന്താരാഷ്ട്ര റഫറി ടിവി അരുണാചലം അധ്യക്ഷനായ ചടങ്ങിൽ എം.രമണികെ.കെ ഷമിൻ,ഷാജി.യു,റസാക്ക്.കെ.പി
എന്നിവർ ആശംസയർപ്പിച്ചു. സുധി മാസ്റ്റർ ചടങ്ങിന് മറുമൊഴി പറഞ്ഞു

Leave A Reply

Your email address will not be published.