Latest News From Kannur

ശ്രീ എടപ്പാടി കളരി ഭഗവതി ക്ഷേത്രം; തിറമഹോത്സവം 29 , 30 , 31 ദിവസങ്ങളിൽ

0

കൂത്തുപറമ്പ് :മമ്പറം എടപ്പാടിമെട്ട , ശ്രീ എടപ്പാടി കളരി ഭഗവതി ക്ഷേത്രം ആണ്ടു തിറ മഹോത്സവം ഡിസംബർ 29 , 30 , 31 വെള്ളി ,ശനി ,ഞായർ ദിവസങ്ങളിൽ ആഘോഷപൂർവ്വം കൊണ്ടാടും.29 ന് വെള്ളിയാഴ്ച ക്ഷേത്ര പൂജാ ചടങ്ങുകൾക്ക് പുറമെ ഉച്ചക്ക് 2.30 ന് അങ്കിയാർ എഴുന്നെള്ളത്ത് , വൈകിട്ട് 3 മണിക്ക് കൊടിയേറ്റം , 4 മണിക്ക് ഭൈരവാദി ദേവീ ദേവൻമാരുടെ കൊടിയിലത്തോറ്റം , 6 മണിക്ക് ദീപാരാധന എന്നിവയുണ്ടാകും. തുടർന്ന് അത്താഴ പൂജയോടെ ആദ്യ ദിന പരിപാടികൾ സമാപിക്കും.രണ്ടാം ദിവസമായ 30 ന് ശനിയാഴ്ച രാവിലെ ഗണപതി ഹോമം , കലശാഭിഷേകം , ഉഷ:പൂജ , ഉച്ചപൂജ എന്നിവയോടെ ചടങ്ങുകൾ ആരംഭിക്കും.
ഉച്ചക്ക് 2 മണിക്ക് അടിയറവരവ് , 4 മണിക്ക് ഭൈരവൻ വെള്ളാട്ടം , 5 മണിക്ക് ശാസ്തപ്പൻ വെള്ളാട്ടം , 6 മണിക്ക് രക്ത ചാമുണ്ഡി വെള്ളാട്ടം എന്നിവ നടക്കും.
സന്ധ്യക്ക് ദീപാരാധനയും ഭഗവതി സേവയും അത്താഴപൂജയും തുടർന്ന് രാത്രി 7 മണിക്ക് വിഷ്ണുമൂർത്തി വെള്ളാട്ടം , 8 മണിക്ക് കരുവാൾ ഭഗവതി വെള്ളാട്ടം , 9 മണിക്ക് ഉച്ചിട്ട ഭഗവതി വെള്ളാട്ടം എന്നിവയുണ്ടാകും. 10 മണിക്ക് ശ്രീ പോർക്കലി ഭഗവതിയുടെ കുളിച്ചെഴുന്നെള്ളത്തിന് ആളാങ്കോട് ചിറയിലേക്ക് പുറപ്പെടൽ, 11.30 ന് ശ്രീ പോർക്കലി ഭഗവതിയുടെ കലശത്തോട് കൂടിയുള്ള കുളിച്ചെഴുന്നെള്ളത്തിന്റെ ക്ഷേത്ര പ്രവേശവും നടയാട്ടവും നടക്കും. തുടർന്ന് രക്തചാമുണ്ഡിയുടെ തിരുമാർ എഴുന്നെള്ളത്ത് , ഉച്ചിട്ട ഭഗവതിയുടെ മേലേരി കൂട്ടൽ എന്നിവയുണ്ടാകും.ഉത്സവത്തിന്റെ സമാപന ദിനമായ മൂന്നാം ദിനം ഞായറാഴ്ച കാലത്ത് മുതൽ ദേവീ ദേവൻമാരുടെ തിറയാട്ടം നടക്കും.അതിരാവിലെ 2 മണി : ഗുളികൻ തിറ , 4 മണി: ഭൈരവൻ തിറ , രാവിലെ 5 മണി : കരുവാൾ ഭഗവതി തിറ , 5.45 ന് ശാസ്തപ്പൻ തിറ , 7 മണി : രക്തചാമുണ്ഡി തിറ , 8 മണി : വിഷ്ണുമൂർത്തി തിറ , 9 മണി: ശ്രീ പോർക്കലി ഭഗവതി തിറ , ഉച്ചക്ക് 12 മണി : ഉച്ചിട്ട ഭഗവതി മേലേരി കൊള്ളൽ , 2 മണിക്ക് ക്ഷേത്രത്തിരുമുറ്റത്ത് വലിയ ഗുരുതി, തുടർന്ന് കളിയാമ്പള്ളിയോടെ തിരുമുടിയിറക്കം എന്നിവ നടക്കും.

Leave A Reply

Your email address will not be published.