Latest News From Kannur

ദൃശ്യ വിസ്മയം 23; മെഗാ തിരുവാതിര

0

പാനൂർ :പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിക്കുന്ന ദൃശ്യവിസ്മയം 23 ൻ്റ ഭാഗമായി നടക്കുന്ന ആയിരം വനിതകളുടെ മെഗാ തിരുവാതിര 26നും ദൃശ്യവിസ്മയ യാത്ര 29 തിനും പാനൂരിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മഹിളാ കോൺഗ്രസ്സ് ഒരുക്കുന്ന മെഗാ തിരുവാതിര 26 ന് 4 മണിക്ക് പാനൂർ ഗുരുസന്നിധി ഗ്രൗണ്ടിൽ നടക്കും.വിവിധ പ്രദേശങ്ങളിലെ വനിതകൾ കഴിഞ്ഞ രണ്ടു മാസക്കാലം ഇതിനായി പരിശീലനം നടത്തി വരികയാണ്.തിരുവാതിര കെ.പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും.കെ.മുരളീധരൻ എം.പി മുഖ്യാതിഥിയാവും.ശ്രീജ മഠത്തിൽ ഉൾപ്പെടെയുള്ള മഹിളാ കോൺഗ്രസ്സ് നേതാക്കൾ പങ്കെടുക്കും. തുടർന്ന് നാടൻപാട്ട് മേള ഉൾപ്പെടെയുള്ള കലാ പരിപാടികൾ നടക്കും.
29 തിന് വൈകുന്നേരം 4 മണിക്ക് തെക്കേ പാനൂരിൽ നിന്ന് പതിനായിരങ്ങൾ അണിനിരക്കുന്ന ഇന്ത്യ നമ്മുടെ രാജ്യം എന്ന മുദ്രാവാക്യമുയർത്തി ദൃശ്യവിസ്മയ യാത്ര നടക്കും.വിവിധ പ്ലോട്ടുകൾ, ഡിജിറ്റൽ തംബോല, എന്നിവ കൊഴുപ്പേകും .
പത്രസമ്മേളനത്തിൽ ദൃശ്യ വിസ്മയം ചെയർമാൻ കെ.പി.സാജു, കെ.പി.ഹാഷിം, വി.സുരേന്ദ്രൻ, സി.പി.എ. ജലീൽ, കെ.സി. ബിന്ദു, കെ.പി.രാമചന്ദ്രൻ, എം.പി. ഉത്തമൻ, സി.എൻ. പവിത്രൻ
എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.