Latest News From Kannur

കടേപ്രം മഖാം ഉറൂസ് 22 മുതൽ 30 വരെ

0

പാനൂർ: ചരിത്ര പ്രസിദ്ധമായ മൊകേരി കടേപ്രം മഖാം ഉറൂസ് ഡിസംബര്‍ 22 മുതല്‍ 30 വരെ നടക്കും. കടേപ്രം ജുമാമസ്ജിദ് മൈതാനിയില്‍ നടക്കുന്ന മഖാം ഉറൂസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പാനൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച ജുമാ നിസ്കാരാനന്തരം കടേപ്രം കേന്ദ്രമഹല്ല് പ്രസിഡണ്ട് മരവന്‍ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. വൈകിട്ട് 6.30 ന്‌ നടക്കുന്ന ഉദ്ഘാടന സമ്മേളനം ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്ദ് മുഹമ്മദ് ഹാഫിള് ജിഫ്രി റഹ്മാനി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ സൈനുല്‍ ആബിദ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ആദരിക്കും. നിരവധി പ്രമുഖര്‍ പങ്കാളികളാവും. വിവിധ ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ റഹ്മത്തുള്ളാഹ് സഖാഫി എളമരം, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, മുഹമ്മദ് അനസ് അമാനി പുഷ്പഗിരി, ശമീര്‍ ദാരിമി കൊല്ലം, മുനീര്‍ ഹുദവി വിളയില്‍ , യഹ്യ ബാഖവി പുഴക്കര എന്നിവര്‍ സംസാരിക്കും, ഡിസംബര്‍ 29 വെള്ളിയാഴ്ച നടക്കുന്ന ദിക് ര്‍ ദുആ മജ്‌ലിസ് ന് സയ്യീദ് ഇബ്രാഹിമൂല്‍ ഖലീല് അല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കും. കടേപ്രം മഹല്ല് കമ്മിറ്റി ഖാസി സിദ്ദീഖ് അഹ്‌സനി സി കെ നഗര്‍ പ്രഭാഷണം നടത്തും. ഡിസംബര്‍ 30ന് മൗലീദ് പാരായണവും കൂട്ട പ്രാര്‍ത്ഥനയും തുടർന്നു അന്നദാനവും നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ വാഴയിൽ മമ്മദ് ഹാജി, വൈസ് ചെയർമാൻ മുഹമ്മദ് ഹാജി നല്ലാക്ക, കൺവീനർ മുനീർ അമാനി ,കടേപ്രം കേന്ദ്ര മഹല്ല്ഭാ രവാഹികളായ മരവൻ അബുബക്കർ ഹാജി, വി.പി.റഫീഖ് എന്നിവർ പങ്കെടുത്തു

Leave A Reply

Your email address will not be published.