പാനൂർ : കേരളത്തിൽ വർധിച്ചുവരുന്ന സ്ത്രീധന മരണത്തിനും സ്ത്രീ പീഡനത്തിനും എതിരെ കേരള പ്രദേശ് മഹിളാ കോൺഗ്രസിന്റെ ആഹ്വാനമനുസരിച്ച് പാനൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സധൈര്യം എന്ന പരിപാടി സംഘടിപ്പിച്ചു വിലപേശാൻ വന്നാൽ വിരൽ ചൂണ്ടി പറയും : നോ കോംപ്രമൈസ് എന്ന മുദ്രാവാക്യം ഉയർത്തിയുള്ള പരിപാടിക്ക് ബ്ലോക്ക് പ്രസിഡന്റ് ബിന്ദു കെ. സി ജില്ലാസെക്രട്ടറിമാരായ ഷീന ഭാസ്കരൻ നിഷിത ചന്ദ്രൻ നിഷ നെല്യാട്ട് ബ്ലോക്ക് വൈസ് പ്രസിഡൻറ് ശ്രീജ എടക്കണ്ടി എന്നിവർ നേതൃത്വം നൽകി.