പാനൂർ : മൊകേരി കൂരാറയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. എകെജി നഗറിൽ പഞ്ചായത്ത് മഠത്തിൽ കുളത്തിനു സമീപം കുനിയിൽ വരപ്രത്ത് ലീലയുടെ വീട്ടിലെ ഫ്രിഡ്ജ് ആണ് പുലർച്ചെ രണ്ടുമണിയോടെ പൊട്ടിത്തെറിച്ചത്. വൻ ദുരന്തമാണ് ഒഴിവായത്.
വീടിൻറെ മുകൾനിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ലീലയുടെ യുടെ മകൻ ബൈജു ,ഭാര്യ റീന, സഹോദരൻ സജു എന്നിവർക്ക് ഉറക്കത്തിൽ ശക്തമായ ശ്വാസംമുട്ടൽ അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് ഉണർന്നത്.മുകൾ നിലയിലെ മുറികളിലേക്ക് ശക്തമായ പുക അടിച്ചു കയറിയതോടെയാണ് അപകടം നടന്നത് മനസിലായത്. താഴത്തെ നിലയിലേക്ക് ഇറങ്ങാൻ പറ്റാത്ത സാഹചര്യം കാരണം സൺഷേഡ് വഴിയാണ് പുറത്തേക്ക് ഇറങ്ങിയത്. കൃത്യ സമയത്ത് ഉറക്കം ഞെട്ടിയിരുന്നില്ലെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. വീട്ടുടമസ്ഥ ലീല ബന്ധു വീട്ടിൽ പോയിരുന്നതിനാൽ താഴത്തെ നിലയിൽ ആളില്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. വീടിന്റെ അടുക്കള പൂർണമായും കത്തി നശിച്ചു. ഏകദേശം ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു വീട്ടുപകരണങ്ങൾ എല്ലാം നശിച്ചു. ഇലക്ട്രിസിറ്റി സംവിധാനങ്ങൾ തകരാറിലായി. ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി മുകുന്ദൻ ഉൾപ്പെടെയുള്ളവർ വീട് സന്ദർശിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post