പാനൂർ : യു.ഡി.എഫ് സംഘടിപ്പിച്ച വിചാരണ സദസ്സ് പാനൂരിൽ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സ് ജനകീയ കോടതിയിൽ വിചാരണ ചെയ്യപ്പെടണമെന്ന് കെ മുരളീധരൻ എം.പി. ചൂണ്ടിക്കാട്ടി. രാഷ്ട്രീയ എതിരാളികളെ ചീത്തവിളിക്കുന്നതും സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ആക്രമിക്കുന്നതും ജീവൻ രക്ഷാപ്രവർത്തനമെന്ന് ന്യായീകരിച്ച് , അതു തുടരുമെന്ന് പ്രഖ്യാപിക്കുന്നതും ധൂർത്തും ധാരാളിത്തവുമാണ് നവകേരള സദസ്സ് വഴി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ പി.പി.എ.സലാം സദസ്സിൽ അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് നേതാക്കളായ അബ്ദുൾ കരീം ചേലേരി , പി.ടി.മാത്യു , വി.സുരേന്ദ്രൻ ,കെ.പി.സാജു , പി.കെ. ഷാഹുൽ ഹമീദ് , കാട്ടൂർ മുഹമ്മദ് , സി.കെ. സഹജൻ , കെ.പി.ഹാഷിം , പി. ലോഹിതാക്ഷൻ , പി.കെ.സതീശൻ , എ.എം.രാജേഷ് , സന്തോഷ് കണ്ണം വള്ളി , സി.കെ.മുഹമ്മദലി , ടി.പി. മുസ്തഫ എൻ.എ.മുഹമ്മദ് റഫീഖ് , കെ.സി. ബിന്ദു , മുഹമ്മദ് പൂന്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.