തലശ്ശേരി :ഡിസംബർ 5 മുതൽ 9 വരെ തലശ്ശേരിയിൽ നടന്ന കണ്ണൂർ ജില്ല സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണ വിതരണം സംഘാടനമികവിനാൽ ശ്രദ്ധേയമായി. അഞ്ച് ദിവസവും വ്യത്യസ്തമായ പായസവും പാട്ടുമായി തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഭക്ഷണഹാൾ സജീവമായിരുന്നു. കെ പി എസ് ടി എ എന്ന അധ്യാപക സംഘടനയാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല വഹിച്ചത്. അഞ്ച് ദിവസങ്ങളിലായി 30000 ത്തിലേറെ ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്തു.
രാഘവൻ മാസ്റ്ററുടെ ഗാനങ്ങൾ കോർത്തിണക്കി രാഘവീയം എന്ന ഗാനസദസ്സും ഭക്ഷണശാലയിൽ ഒരുക്കിയിരുന്നു. പാട്ടും പായസവും മധുരമേകിയ സദ്യയ്ക്ക് വിളമ്പുകാരുടെ സൗമനസ്യപൂർണ്ണമായ സമീപനം കൂടുതൽ മധുരമേകി. ആദ്യ ദിനം അടപ്രഥമനും രണ്ടും മൂന്നും ദിനങ്ങളിൽ പാൽപ്പായസവും നാലാം ദിനം പരിപ്പ് പ്രഥമനും അവസാന ദിനം പാൽപ്പായസവുമാണ് വിളമ്പിയത്. രാവിലെ അഞ്ച് ദിനങ്ങളിലും പ്രാതലിനു പത്തൽ , ഉപ്പ്മാവ്, തുടങ്ങിയ വിഭവങ്ങളും ഉണ്ടായിരുന്നു.
സി.വി. എ.ജലീൽ , വി. മണികണ്ഠൻ , കെ.രാജേഷ് , പി.പി.ഹരിലാൽ , എന്നിവർ ഭക്ഷണ വിതരണത്തിന്റെ നേതൃതലത്തിലുണ്ടായി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post