Latest News From Kannur

മലയാളി മാസ്റ്റേർസ് അത് ലറ്റിക് മീറ്റ് തുടങ്ങി

0

തലശ്ശേരി :തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ [ വി.ആർ കൃഷ്ണയ്യർ സ്റ്റേഡിയം ]സംസ്ഥാന തല മാസ്റ്റേർസ് അത് ലറ്റിക് മീറ്റ് തുടങ്ങി.മലയാളി മാസ്റ്റേർസ് അത് ലറ്റിക് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എം.എസ്.ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.മോഹനൻ എം.എൽ.എ. കായിക മേള ഉദ്ഘാടനം ചെയ്തു. വൈ.ചന്ദ്രബാബു , അസൈനാർ ,സോഫിയ വിജയകുമാർ , വി. ഇ.കുഞ്ഞനന്തൻ എന്നിവർ ആശംസയർപ്പിച്ചു.ഇ. കൃഷണൻ കുട്ടി സ്വാഗതവും
വി.കെ.സുധി നന്ദിയും പറഞ്ഞു. രാവിലെ 6 മണിക്ക് നടത്തമത്സരത്തോടെ ആരംഭിച്ച മത്സരങ്ങൾ ഇന്നും നാളെയും തുടരും. രണ്ട് ദിവസങ്ങളിലായി ആയിരത്തോളം വെറ്ററൻസ് താരങ്ങൾ മേളയിൽ മത്സരിക്കും.89 വയസ്സുള്ള , കണ്ണൂർ ജില്ലയിലെ ഡൊമിനിക്കാണ് ഈ മേളയിൽ പങ്കെടുക്കുന്ന ഏറ്റവും മുതിർന്ന കായിക താരം.

Leave A Reply

Your email address will not be published.